Palpu, Pulney Andy and the Travancore medical department

      Comments Off on Palpu, Pulney Andy and the Travancore medical department

ഡോ. പൽപ്പുവും ഡോ. പളനി ആണ്ടിയും തിരുവിതാംകൂർ മെഡിക്കൽ വകുപ്പും

തിരുവിതാംകൂറിൽ എൽ എം എസ് 1838ൽ ആരംഭിച്ച നെയ്യൂർ മെഡിക്കൽ മിഷനിൽ ജാതി വിവേചനം കൂടാതെ മരുന്ന് വിതരണവും കിടത്തി ചികിത്സയും വാക്സിനേഷൻ യജ്ഞങ്ങളും നടത്തിയപ്പോൾ, തിരുവിതാംകൂർ രാജാവ് 1865ൽ തിരുവനന്തപുരത്ത് ആദ്യമായി പൊതു ആശുപത്രി സ്ഥാപിച്ചെങ്കിലും പൊതുജനത്തിന് യഥാർത്ഥത്തിൽ അവിടെ തുല്യതയോ പരിഗണനയോ ലഭിച്ചില്ല എന്നത് വാസ്തവമാണ്. “ഉയർന്ന” ജാതിക്കാർക്കും “താണ” ജാതിക്കാർക്കും പ്രത്യേകം വാർഡുകളാണ് സർക്കാർ ആശുപത്രികളിൽ ഏർപ്പെടുത്തിയത്. പുലയർക്ക് വാർഡ് ഉണ്ടാകുന്നത് 1905നു ശേഷമാണ്, അത് ആശുപത്രിയുടെ പ്രധാന കെട്ടിടത്തിൽ നിന്ന് അകലെയായി ആർക്കും വേണ്ടാത്ത ഒരു മുറി/ഷെഡ് ആയിരിക്കും. പ്രതിരോധ കുത്തിവയ്പിനും ഇതേ വിവേചനം ഉണ്ടായിരുന്നു – 1870ൽ വസൂരി കുത്തിവയ്പിന് പുലയരെ സമീപിക്കാൻ വാക്സിനേറ്റർമാർ തയ്യാറല്ല; അവർക്ക് എൽ എം എസിലെ ചാൾസ് മീഡ് നടത്തിയ പുലയ ചാരിറ്റി സ്കൂളിൽ പഠനം നടത്തിയ രണ്ട് പേരെ പുലയ വാക്സിനേറ്റർമാരായി നിയമിക്കുകയാണ് ചെയ്യുന്നത്.

While the LMS Medical Mission at Neyyoor provided access to modern healthcare and vaccination without caste discrimination since 1838, the same was definitely not true for the “general” hospitals established by the Rajah of Travancore, starting with the one in Trivandrum in 1865. Koji Kawashima writes, citing the Travancore Administration Report 1865-66, p.68: “…it is also true that the lower castes were not treated in an equal way. The higher and lower castes were accommodated in separate wards.” Further, “the Pulayas, the lowest caste, were not admitted to the General Hospital or other government hospitals until the early twentieth century. In 1905 the Pulayas in Trivandrum submitted a petition to the government and as a result a disused kitchen was converted into a ward for their use.” (Kawashima:1998, p.120). Similarly for vaccination, Pulayas had separate Pulaya vaccinators (who had studied in Charles Mead’s Pulaya Charity School) appointed for them in 1870’s small pox vaccination drive.

ഈ പശ്ചാത്തലത്തിൽ, “താണ” ജാതിക്കാർക്ക് തിരുവിതാംകൂറിൽ മെഡിക്കൽ സേവനത്തിൽ പ്രവേശിക്കുന്നതിന് ഉണ്ടായിരുന്ന വിവേചനത്തെ കുറിച്ചും വായിക്കേണ്ടതുണ്ട്. ഗവണ്മെന്റ് സർവ്വീസിൽ തന്നെ “താണ” ജാതിക്കാരെ പരമാവധി ഒഴിവാക്കിയിരുന്നു. ഈഴവനായ ഡോ. പൽപ്പു 1891 ഫെബ്രുവരി 19-ആം തീയതിയിലെ മദ്രാസ് മെയിൽ പത്രത്തിൽ “തിരുവിതാംകോട്ടുകാരനായ ഒരു തീയൻ” എന്ന പേരിൽ എഡിറ്റർക്കുള്ള ഒരു കത്ത് പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ ‘തിരുവിതാംകോട്ടെ ഈഴവർ’ എന്ന പുസ്തകത്തിൽ കൊടുത്തിരിക്കുന്ന അതിന്റെ മലയാള തർജ്ജിമയിൽ നിന്ന് ഒരു ദീർഘ ഉദ്ധരണി ഇവിടെ ചേർക്കുന്നു. ഈഴവരുടെ അവസ്ഥ ഇതായിരുന്നു എങ്കിൽ പുലയരുടെയും മറ്റും സ്ഥിതി എന്തായിരുന്നിരിക്കണം! പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യത്തിൽ പോലും നിലനിന്നിരുന്ന ഭീകരമായ ജാതിവിവേചനത്തിന്റെ രൂപം മനസ്സിലാക്കാം:

Dr Palpu

“ഞാൻ തിരുവിതാംകോട്ടെ ഒരു സ്വദേശിയും തീയ സമുദായത്തിലെ ഒരു അംഗവുമാണ്. ഇങ്ങനെയൊരു ജാതിക്കാർ തിരുവിതാംകോട്ടില്ലെന്നു ജനുവരി 2-ആം തീയതിയിലെ നിങ്ങളുടെ പത്രത്തിൽ ഒരു ‘ഹിന്തു ലിബറൽ’ എഴുതിയിരുന്നതായി കണ്ടു. തിരുവിതാംകൂർ മെമ്മോറിയലിൽ പറയുന്നതു പോലെ എന്റെ ജാതിക്കാരുടെ സംഖ്യ 3,87,176 ആകുന്നു. ഇതു സംസ്ഥാനത്തിലെ ഒട്ടുക്കുള്ള ജനസംഖ്യയുടെ 16.12 ശതമാനവും ഹൈന്ദവ ജനതയുടെ 22.05 ശതമാനവും ആകുന്നു. ഇവരിൽ ബുദ്ധിമാന്മാരും വിദ്യാഭ്യാസം ചെയ്തിട്ടുള്ളവരും ആയ ആളുകൾ ഉണ്ടായിരുന്നിട്ടും 5 രൂപയോ അതിനു മേലോ ശമ്പളമുള്ള ഒരു ഈഴവനെങ്കിലും ഇല്ല. … … … സർ ടി മാധവരായർ ദിവാൻജിയായിരുന്ന കാലത്തു തിരുവിതാംകോട്ടെ കോടതികളിൽ വ്യവഹരിക്കുന്നതിനു യോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുന്നതിനായി ഒരു പരീക്ഷ നിശ്ചയിച്ചു ഗസറ്റിൽ പരസ്യം ചെയ്തിരുന്നു. പരീക്ഷയിൽ ചേരുന്നതിനു എന്റെ അച്ഛനും അപേക്ഷ അയച്ചു. ‘താണ ജാതിക്കാരനാണ്’ എന്നുള്ള കാരണത്താൽ അച്ഛനെ പരീക്ഷയ്ക്കു ചേർത്തില്ല. പരീക്ഷയ്ക്ക് ഒടുക്കിയ ഫീസ് ഇതുവരെ തിരികെ തന്നിട്ടുമില്ല. തിരുവിതാംകൂർ ഗവണ്മെന്റിന്റെ കീഴിൽ ഒരു ജോലിക്ക് അടുത്ത അപേക്ഷകൻ എന്റെ ജ്യേഷ്ഠൻ ആയിരുന്നു. അദ്ദേഹം പല കൊല്ലം തിരുവനന്തപുരം കാളേജിൽ പഠിച്ച് 1882ൽ ബി ഏ ജയിച്ചു. അക്കാലത്തു ബി ഏ പരീക്ഷ ജയിച്ച മലയാളികൾ ചുരുക്കമായിരുന്നു. തിരിവിതാംകൂറിൽ ഏതെങ്കിലും ഉദ്യോഗം കിട്ടണമെന്ന് അദ്ദേഹം അനേകം അപേക്ഷകൾ അയച്ചു. …ഒടുവിൽ തിരുവിതാംകൂറിൽ ഉദ്യോഗം കിട്ടുന്നതല്ലെന്നു ഗവണ്മെന്റു ജ്യേഷ്ഠനെ അറിയിച്ചു. … ഒടുവിൽ ഭഗ്നാശയനായി സ്വന്തം നാടുവിട്ടു ബ്രട്ടീഷ് സർവ്വീസിൽ പ്രവേശിച്ചു.”

Palpu:2017 reprint, p. 40, 41

അദ്ദേഹം സ്വന്ത അനുഭവം തുടർന്ന് വിവരിക്കുന്നു:

“പിന്നത്തെ അപേക്ഷകൻ ഞാനായിരുന്നു. 1884ൽ വൈദ്യ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനു മെട്രിക്കുലേഷൻ പരീക്ഷ ജയിച്ച 10 പേരെ തിരഞ്ഞെടുക്കുന്നതിനായി ഒരു പരീക്ഷ നിശ്ചയിച്ചു ഗവണ്മെന്റു പരസ്യം ചെയ്തു. ഞാൻ മെട്രിക്കുലേഷൻ പരീക്ഷ പാസ്സായിരിക്കുന്നതു കൊണ്ട് ഈ പരീക്ഷയിൽ ചേരാൻ അപേക്ഷ അയച്ചു. അപേക്ഷ അയയ്ക്കുന്നതിനു മുമ്പ്, എന്നെ പരീക്ഷയിൽ ചേർക്കുന്നതിനു വിരോധം ഉണ്ടാവില്ലേ എന്നു സംശയിച്ച് മെഡിക്കൽ ഡിപ്പാർട്ട്മെന്റ് മേലധികാരിയായിരുന്ന ഡോക്ടർ ഹൗസ്റ്റൻ സായ്പിനോട് അതേപ്പറ്റി ആലോചിച്ചു. അദ്ദേഹം ഒരു തടസ്സവും പറഞ്ഞില്ല. പരീക്ഷ നടത്തുകയും ജയിച്ചവരുടെ ലിസ്റ്റിൽ എനിക്കു രണ്ടാം സ്ഥാനം ലഭിക്കുകയും ചെയ്തു. പിന്നീട് ഒരു കായിക പരീക്ഷ ഉണ്ടായിരുന്നു. അതിലും ഞാൻ വിജയിയായി. എന്നാൽ എന്നെ എടുക്കുന്നതിനു എനിക്ക് വയസ്സ് കൂടിപ്പോയി എന്നൊരു തടസ്സം ഗവണ്മെന്റ് പുറപ്പെടുവിച്ചു. … ശേഷം ഒമ്പതു പേരും തീയരാണെന്ന ദൗർഭാഗ്യം ഉള്ളവരല്ലാത്തതു കൊണ്ട് സ്വീകരിക്കപ്പെട്ടു. ഏറെത്താമസിയാതെ ഞാൻ തിരുവിതാംകൂർ വിട്ടു മദ്രാസ് മെഡിക്കൽ കോളേജിൽ ചേർന്ന് എൽ എം എസ് [Licentiate in Medicine and Surgery] പരീക്ഷയ്ക്ക് പഠിക്കയും കഴിഞ്ഞ കൊല്ലം അതിൽ ജയിക്കയും ചെയ്തു. കഴിഞ്ഞ സെപ്റ്റമ്പർ മാസത്തിൽ [1890] മെഡിക്കൽ ഡിപ്പാർട്ട്മെന്റിൽ ഒരു ജോലിക്ക് ഞാൻ അപേക്ഷിച്ചു. അതിന് ഇതേവരെ എനിക്ക് ഒരു മറുപടിയും കിട്ടിയില്ല. അതിൽ പിന്നെ എൽ എം എസ് പരീക്ഷ പാസ്സായിട്ടില്ലാത്തവരും അപ്പോത്തിക്കരി പരീക്ഷ മാത്രം പാസ്സായവരുമായ മൂന്നു പേർക്കു തിരുവിതാംകൂർ ഗവണ്മെന്റ് ഉദ്യോഗം കൊടുത്തു.”

Palpu: 2017 reprint, p. 41, 42

The exclusion of “lower” castes from government jobs in Travancore (not to mention those in medical posts) is a historical fact that needs to be recounted (see Robin Jeffrey, 1974: p. 45-46). Dr Palpu cites the following figures given in the Ezhava memorial, which he himself drafted: Population of Ezhavas in Travancore, circa 1890: 3,87,176 (16.12% of the population – this does not include the Thiyyas of Malabar). There was not a single Ezhava in government service in posts having a salary of Rs 5 and above. In 1865, when Palpu’s father P T Palpu applied to write the first pleader’s examination in Travancore, the fee was accepted, then his application rejected on account of his being of low caste, and the fee was never refunded. Jeffrey cites from the Travancore Government Gazette, 9 May 1865 the caste break-up of the 36 successful candidates in the examination: 23 non Malayali Brahmins, 7 Nayars, 4 Vellalas, 1 Chetti and 1 Eurasian (i.e. Indo-Portuguese race, now misnamed Anglo-Indian). P T Palpu’s eldest son P Velayudhan was the first Ezhava admitted to the Maharaja’s College (presently the University College), graduating in 1882. His application for a Travancore government job was rejected, but he joined British service in Madras and rose to be Deputy Collector and was eventually bestowed the title Rao Bahadur. The younger son, P Palpu, matriculated in 1883 from Maharaja’s Free School (later Vanchiyur School) and wrote the entrance examination for the Travancore medical class for graduation as apothecaries (not a full medical degree; it was started in 1869 by the government). Refused admission for being “low” caste, despite securing second rank in the test, he went to Madras Medical college on borrowed money and the help of his elder brother, and graduated with LM&S (Licentiate in Medicine and Surgery) in 1889. He applied for a post in the Travancore medical department, and was rejected in favour of “high” caste men who only possessed apothecary qualification. It goes without saying that the fate of the even more oppressed castes such as Pulayas was even worse.

ഡോ. പൽപ്പു (1863-1950) മദ്രാസിൽ വാക്സിനേഷൻ ഡിപ്പോയിൽ സൂപ്രണ്ടായി 1890യിൽ നിയമിതനായി. ഡിപ്പോ മൈസൂർക്ക് മാറ്റിയപ്പോൾ അദ്ദേഹം അവിടെ സ്ഥലം മാറ്റപ്പെട്ടു. അവിടെ 1898ൽ പ്ലേഗ് ബാധ ഉണ്ടായപ്പോൾ അത് നിയന്ത്രിക്കാൻ നേതൃത്വം നൽകിയത് പൽപ്പു ആയിരുന്നു. പിന്നീട് ഇംഗ്ലണ്ടിൽ മെഡിസിൻ ഉപരിപഠനത്തിന് പോവുകയും മൈസൂരിൽ ജയിൽ സൂപ്രണ്ടായി 1920 വരെ സേവനം അനുഷ്ഠിക്കുകയും ചെയ്തു.

Dr Palpu entered Madras government service as Superintendent of the Vaccination Depot in 1890 December, and moved to Mysore when the Depot was shifted there. He was the Health Officer who controlled the epidemic in 1898 at Mysore. Later he did postgraduate medical studies in England and was Jail Superintendent in Mysore till 1920.

ഡോ. പൽപ്പുവിനോടുള്ള സമീപനത്തിൽ നിന്നും വ്യത്യസ്തമാണ് 1878ൽ അച്ചുകുത്ത് വകുപ്പിന്റെ തലവനായി നിയമിക്കാൻ തിരുവിതാംകൂർ സർക്കാർ ക്ഷണിച്ചു വരുത്തിയ ഡോ. പളനി ആണ്ടിയോട് ഉണ്ടായിരുന്നത്. ബ്രിട്ടീഷ് മലബാറിൽ (കോഴിക്കോട്ട്) 1863ൽ അച്ചുകുത്ത് സൂപ്രണ്ടായി നിയമിതനായ ഡോ. പളനി ആണ്ടി അവിടെ വച്ച് ബാസൽ മിഷനിൽ നിന്നും സ്നാനം സ്വീകരിച്ച് കൃസ്ത്യാനി ആയി. “പാണ്ടി” എന്ന ഗണത്തിൽ പെടുത്തി, തിരുവിതാംകൂറിലെ കർശനമായ ജാതി വിവേചനത്തിനു പുറത്തു നില്ക്കുന്നതായി അദ്ദേഹത്തെ കണക്കാക്കിയതാണോ? പളനി ആണ്ടിയുടെ കൂടുതൽ വിവരങ്ങൾ അടുത്തതായി ഈ ബ്ലോഗിൽ പോസ്റ്റ് ചെയ്യാം.

The same Travancore government that trampled on the “lower” castes had no compunctions in inviting Dr Pulney Andy around the year 1878 to head the newly created vaccination department. He had been a vaccination superintendent in 1863 at Kozhikode under the British Malabar government, and was baptised a Christian by the Basel Mission that year. It may be that he was seen as enough of an outsider, a “pandy“, to not be treated according to the rigours of the Travancore caste system. More about Pulney Andy in the next blog post.

References:

  • ഡോ. പൽപ്പു. തിരുവിതാംകോട്ടെ ഈഴവർ. കായംകുളം: സിതാര ബുക്സ് (റീപ്രിന്റ് 2017)
  • Kawashima, Koji. Missionaries and a Hindu State. New Delhi: OUP, 1998
  • Jeffrey, Robin (1974). “The social origins of a caste association, 1875–1905: The founding of the S.N.D.P. Yogam”. South Asia: Journal of South Asian Studies. 1. 4(1), 45-46