ആലപ്പുഴയിലെ വിവിധ ജാതിക്കാരുടെ ഒരു രേഖാചിത്രം
This is an engraving reproduced in a CMS publication of January 1878 from a group photograph sent by the Alapuzha missionary, Rev. W. Johnson. ജനുവരി 1878 ലക്കം ‘ചർച്ച് മിഷണറി ഗ്ലീനർ’ പേജ് 6ൽ ഉൾപ്പെടുത്തിയ ഈ ചിത്രം, സി എം എസിന്റെ ആലപ്പുഴ മിഷണറി റവ. ഡബ്ലിയു. ജോൺസൻ അയച്ചുകൊടുത്ത ഫോട്ടോയിൽ നിന്നും വരച്ച് അച്ചടിച്ചതാണ്. Forty Different Castes എന്ന ശീർഷകത്തിലുള്ള വിവരണത്തിൽ ഇങ്ങനെ പറയുന്നു:
Two or three years ago, the Maharajah took a census of his people, and among the facts ascertained by it was the astonishing one that there are among them no less than 420 separate castes; and though most of these are not easy to distinguish, seventy-five of them really mark separate classes of society. In the remarkable picture on the following page, engraved from a photograph kindly lent us by the Rev. W. Johnson of Alleppey, about forty of these are represented, almost all the figures being of different castes.
Church Missionary Gleaner, January 1878, p.5
മിഷണറി നൽകിയ വിവരണങ്ങൾ ഓരോ ആളിനും നമ്പർ ക്രമത്തിൽ (1-44) ചേർത്തിരിക്കുന്നു:
1. A cobbler. A well-known man in Alleppey, who is Priest of his caste, and who once professed his willingness to become a Christian. (തോൽ കൊല്ലൻ)
2. A Syrian widow woman belonging to the St. Thomas’ Christians of Travancore. One who has been employed as mission servant to the school children at Alleppey. (നസ്രാണി വിധവ, മിഷൻ സ്കൂളിൽ ഭൃത്യ – ഉലക്കയുമായി നില്ക്കുന്നത്)
3. A Cannar Pullayan of the name of Paul. The first of his caste who joined the Church of England in Travancore. The women of his caste wear long dried grass instead of clothes. The account of his conversion was given in the C.M.S. Record for April, 1875. (കണ്ണൻ പുലയൻ)
4. A man of the Carpenter caste showing his trade tools, which produce such wondrous carving, &c. (തച്ചൻ, കയ്യിൽ പണി ആയുധങ്ങൾ പിടിച്ചിട്ടുണ്ട്)
5. A Parsee Priest. He is paid to keep alive the fire in the Temple. There are no Parsees in the town, but the Temple being built the fire must be kept alive. (പാർസി പുരോഹിതൻ, വലിയ തലപ്പാവ് ധരിച്ചയാൾ)
6. A Pandee Pillai. A boy in the school of the Travancore Government, and one who rejoices in the title of an “Educated Native,” or one who can read, write, and talk English. (തമിഴ് പിള്ള)
7. A Protestant Syrian woman, the wife of the Anglo-Vernacular Schoolmaster. Her father and mother firm members of our Church. (നസ്രാണി പ്രോട്ടസ്റ്റന്റ് സ്ത്രീ)
8. A convert girl of the Fisher caste with a grinding-stone, used for preparing curry for the meals. (അരയൻ ക്രിസ്ത്യാനി പെൺകുട്ടി, അമ്മികല്ല് പിടിച്ചു കൊണ്ട്)
9. A Pattanee, a caste of Mohammedans. He is an old mission Servant, who in heart believes the Gospel, but fears to confess Christ. (പട്ടാണി – തലപ്പാവുമായി)
10. A Sudra of the Nunganard caste, many of whom are employed as writers in the service of the Maharajah of Travancore. (ശൂദ്രൻ)
11. A Nair, of Travancore Sudra caste, who holds office as Saur Natha pillay (a post of trust) under the Travancore Government. (നായർ, സാർനാഥ പിള്ള എന്ന പദവിയിൽ – ഇടത് തോളിൽ നേര്യത്)
12. A Nunganard Sudra, of not quite the same social position as No 10. (മറ്റൊരു ശൂദ്രൻ)
13. Another caste among the Western Coast Mohammedans. A Cutch boy, or the child of a Mohammedan who originally came from the Run of Cutch. (കച്ച് പ്രദേശത്ത് നിന്നുള്ള മുസ്ലിം ബാലൻ – തൊപ്പിയും ജാക്കറ്റും ധരിച്ചിട്ടുണ്ട്)
14. A Protestant school-girl, whose father and mother were Christians. With a broom made from the hard part of the cocoa-nut leaf, and used by natives generally for domestic purposes. To be beaten by a broom is considered a great indignity. (പ്രോട്ടസ്റ്റന്റ് സ്കൂൾകുട്ടി, ചൂലുമായി)
15. A Jonagan, or Hindu, who has become a prevert to Mohammedanism. (ജോനകൻ – ഇരുണ്ട വസ്ത്രം ധരിച്ചയാൾ)
16. A Maratha Brahmin, holding an important post as Sheristadah to the Government of the Rajah of Travancore. (മറാത്ത ബ്രാഹ്മണൻ – മുഴു വസ്ത്രധാരി)
17. A Protestant school-girl, the grand-daughter of the first convert in the Alleppey district. (പ്രോട്ടസ്റ്റന്റ് സ്കൂൾ ബാലിക – കാലിൽ തള)
18. A man of the Cutch merchant caste, a well-known horse-dealer. (കച്ച് പ്രദേശത്തു നിന്നുള്ള മുസ്ലിം കച്ചവടക്കാരൻ – കഷണ്ടി)
19. A Peon, or policeman, employed by the Travancore Government. (ചൗക്കിദാർ – മടക്കിയ കൈയുമായി)
20. A Syrian Protestant schoolmaster, the husband of figure No. 14, educated in the Cottayam Mission College. (പ്രോട്ടസ്റ്റന്റ് നസ്രാണി സ്കൂൾമാസ്റ്റർ, നം.14ന്റെ ഭർത്താവ്)
21. A Subadah, or inferior officer in the troop known as the Nair Brigade of the Maharajah of Travancore. The whole Regiment is formed of Nairs or Sudras commanded by English officers. (നായർ ബ്രിഗേഡ് സുബേദാർ – ഇരുണ്ട തലപ്പാവും വസ്ത്രവും)
22. A Drummer in the Nair Brigade. (നായർ ബ്രിഗേഡിൽ ചെണ്ടവാദ്യക്കാരൻ – ഇളം നിറത്തിൽ പട്ട ധരിച്ച്)
23. A Cosarmee, or Hindoo mendicant and vegetarian. (കൊശർമി – ചമ്രം പടിഞ്ഞ്)
24. A Protestant convert from the Aaryain or Fisher caste in Travancore, who was brought to the truth by the late Rev. J. Peet. (അരയൻ പ്രോട്ടസ്റ്റന്റ് ക്രിസ്ത്യാനി)
25. One of the line in the Nair Brigade of the Maharajah. (നായർ ബ്രിഗേഡിലെ ഒരു പട്ടാളക്കാരൻ)
26. Rama Swami, or a man of the Eastern Coast Brahmins. A man who knows English, and has been instructed in the truth, but who cannot openly confess Christ. (തമിഴ് ബ്രാഹ്മണൻ, വലത് തോളിൽ വസ്ത്രം ധരിച്ച്)
27. An Aaryan caste man, one whose whole time is taken up in fishing and rowing. Only one or two families have embraced Christianity. (അരയൻ ക്രിസ്ത്യാനി, മത്സ്യബന്ധന തൊഴിൽ)
28. A Cosarmee, or Holy Mendicant of the Maratah caste. (മറാഠ കൊശർമി, ചമ്രം പടിഞ്ഞ്, ഇരുണ്ട നിറം)
29. A Protestant school-boy whose parents were the converts of the late T. Norton, who laboured for 23 years in Alleppey. (പ്രോട്ടസ്റ്റന്റ് സ്കൂൾ ബാലൻ – തല മാത്രം കാണാം)
30. A Chatryan caste man. He is manager of the large properties belonging to the Parsee Temple at Alleppey. The members of his caste are not very numerous in Travancore. (ക്ഷത്രിയൻ, പാർസി പ്രമാണി – കയ്യിൽ കുട)
31. A “full private” in the Nair Brigade. (നായർ ബ്രിഗേഡിൽ മുഴു പട്ടാളക്കാരൻ – ഇരുണ്ട വലിയ തലപ്പാവ്)
32. A Vallaren or Eastern Coast Sudra. The postman of the town of Alleppey. (വെള്ളാളൻ, ആലപ്പുഴ പോസ്റ്റ്മാൻ – വലിയ ഇളം നിറത്തിലെ തലപ്പാവ്)
33. A Nair woman, a trained nurse in the Government Hospital at Alleppey. (നായർ സ്ത്രീ, നഴ്സ്)
34. A Pandee Pariah girl of the lowest caste, a grass-cutter. (തമിഴ് പറയ പെൺകുട്ടി – ഇരുണ്ട ചേല, കൈ കെട്ടിക്കൊണ്ട്)
35. An Aaryan, a sea-coast fisherman. (അരയൻ മീൻപിടുത്തക്കാരൻ – കാൽ കുന്തിച്ച് ഇരിക്കുന്നത്)
36. A Cosarmee, or Holy Mendicant of another order. (മറ്റൊരു വിഭാഗത്തിൽ പെട്ട കൊശർമി – മേൽമുണ്ട് ചരിച്ച് ധരിച്ചയാൾ)
37. A Mohammedan of the lowest order of Moslems. (താണ വർഗത്തിലെ മുസ്ലിം – പുറകിൽ നിൽകുന്നത്)
38. A Chogan, or cocoa-nut tree climbing caste. (ചോഗൻ/ഈഴവൻ – കുടുമി ധരിച്ചത്)
39. An Aaryan woman, or Fisher caste. (അരയൻ സ്ത്രീ)
40. A boy of the low beggar, or Mendicant caste. (ഭിക്ഷക്കാരൻ ബാലൻ – മുഴു വസ്ത്രധാരി)
41. A Chogan of the cocoa-nut tree climbing caste. (ചോഗൻ – കുടുമി ധരിച്ച വൃദ്ധൻ)
42. A holy beggar woman. (ഭിക്ഷു – തല മറച്ചിരിക്കുന്ന സ്ത്രീ. കൂടെ ഒരു കുട്ടിയും)
43. A man of the “Washerman caste”. A caste very well known and universally disliked by Europeans as they destroy English clothes more by their washing than their owners do by wearing them. (മണ്ണാൻ? വെളുത്തേടൻ?)
44. A school-girl in the Mission school with a native wicker-work tray, used to sift rice from the husk. (മിഷൻ സ്കൂൾ ബാലിക, കയ്യിൽ മുറവുമായി – ഭാഗിക ചിത്രം)
നാല്പത് ജാതികൾ എന്ന് വിവരിക്കുന്ന ലേഖന തലക്കെട്ട് ഒരു ‘റൗണ്ട് ഫിഗർ’ ആയേ കാണേണ്ടതുള്ളൂ. യഥാർത്ഥത്തിൽ 18 വ്യത്യസ്ത ജാതികളെ ഇവിടെ കാണാൻ കഴിയും. അവരെ ഫോട്ടോയ്ക്ക് വേണ്ടി പോസ് ചെയ്യിച്ചതാണ് എന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ടില്ല. അന്ന് ഒരു ഫോട്ടോ പ്ലേറ്റ് എക്സ്പോസ് ചെയ്യാൻ കുറച്ച് മിനിറ്റുകൾ വേണ്ടതിനാൽ അത്രയും നേരം അനങ്ങാതെ ഇരിക്കണം. അതിന്റെ ഗൗരവ ഭാവം കാണാനുണ്ട്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ജാതികൾ തമ്മിൽ കുറച്ചു ഇടപഴകൽ ഉണ്ടായി എന്ന് ഈ ചിത്രം തോന്നിക്കാം. എന്നാൽ മിഷണറി ഫോട്ടോയ്ക്ക് വേണ്ടി മിഷൻ അംഗങ്ങളെ കൂടാതെ താനുമായി ഏതെങ്കിലും തരത്തിൽ സമ്പർക്കമുണ്ടായ ചിലരെയാണ് ചിത്രത്തിന് കൊണ്ടിരുത്തിയതെന്ന് കാണാം (2, 9, 26 എന്നിവയുടെ വിവരണം കാണുക – മറ്റുള്ളവർ മിഷൻ സ്കൂളിൽ നിന്ന് ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ചവരോ സർക്കാർ സേവനത്തിലുള്ളവരോ കച്ചവടക്കാരോ ആണ്). എന്നാൽ, തമ്മിൽ വഴിയിൽ പോലും കണ്ടുമുട്ടാത്ത, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാത്ത, താണ ജാതിക്കാർക്ക് ക്ഷേത്രങ്ങളിൽ പ്രവേശനമില്ലാത്ത, പൊതു വഴികളും സർക്കാർ സ്കൂളുകളും ഉദ്യോഗവും ചില ജാതികൾക്ക് മാത്രം പ്രാപ്യമായിരുന്ന ഒരു കാലഘട്ടമായിരുന്നു അതെന്ന് വ്യക്തമാക്കി, അക്കാലത്തെയും തുടർന്നുണ്ടായതുമായ സാമൂഹ്യ സമരങ്ങളും മുന്നേറ്റങ്ങളും ചരിത്രത്തിൽ രേഖപ്പെട്ടു കിടക്കുന്നു. ഈ ചിത്രത്തിനു വേണ്ടി പോലും ഒരു നമ്പൂതിരിയോ നായരോ (നായർ ബ്രിഗേഡിലെ ചില പട്ടാളക്കാർ ഒഴികെ) നസ്രാണിയോ (സി എം എസിൽ ചേർന്ന ചിലർ ഒഴികെ) ഒത്തുവന്നില്ല എന്നത് തൊട്ടുകൂടായ്മയുടെയും അയിത്തത്തിന്റെയും യാഥാർത്ഥ്യം വരച്ചു കാട്ടുന്നു.
Though titled ‘Forty different castes’, about 18 different castes can be made out in the engraving, after conflating repetitions. The picture has to be placed in the late 19th century social context of Travancore. There was still no inter dining among castes, no freedom to walk public roads or visit devaswom temples for the lower castes, no occasion for many of these castes to come across each other in daily life or to sit together, because of caste pollution. The only factor in bringing these castes together for a photo (which would have required sitting still for the exposure that needed a few minutes) was the missionary, who brought together Christians from the Aleppey CMS mission (various castes) and some people of different castes who he must have encountered with his frequent gospel preaching. The descriptions for 2, 9 and 26 bear this out. The others are either those with English education (probably from mission schools) or government servants or merchants. Still it must be noted that there is no Namboothiri Brahmin (only a Maratha and Tamil Brahmin figure in it), no Nair (except a few from the Nair brigade), no Nasrani (except those attached to the CMS) in the group – a clear indication that they could not be brought together even for a photo, for fear of caste pollution.
ചിത്രത്തിൽ കാണാൻ കഴിയുന്ന വ്യത്യസ്ത ജാതികൾ – the different castes that can be made out in the picture:
- Cobbler/ തോൽകൊല്ലൻ (1)
- Syrian Christian/ നസ്രാണി (2, 7, 17, 20, 44 – all connected to the CMS)
- Cannar Pulayan/ കണ്ണൻ പുലയൻ (3) ഇവർ ഒരു തരം പുല്ല് മെടഞ്ഞ് അര മറച്ചിരുന്നു.
- Carpenter/ തച്ചൻ (4)
- Parsee/ പാർസി (5, 30) – പാർസി ക്ഷേത്രത്തിൽ പോകാൻ ആളില്ലെങ്കിലും അഗ്നി കെടാതെ നോക്കണം. ആലപ്പുഴയിൽ പാർസികളുടെ അഗ്നി ക്ഷേത്രം ഉണ്ടായിരുന്നു എന്നത് പുതിയ അറിവാണ്.
- Pandee Pillai/ വെള്ളാള പിള്ള (6, 32)
- Nair/ നായർ (10, 11, 12, 19, 21, 22, 25, 31, 33) – ഉപജാതികൾ പറഞ്ഞിട്ടുണ്ട്
- Aaryen/ അരയൻ (8, 24, 27, 35, 39)
- Pattanee/ പട്ടാണി (9) – അഫ്ഘാനിസ്ഥാനിലെ പത്താൻ പാരമ്പര്യം അവകാശപ്പെടുന്ന വിഭാഗം
- Cutch merchant/ കച്ചി മേമൻ (13, 18) ആലപ്പുഴ ജാഫർ ജുമാ മസ്ജിദ്, ഗുജറാത്തിലെ കച്ച് പ്രദേശത്തിൽ നിന്നുള്ള ഈ വിഭാഗത്തിന്റെയാണ് (Cutchi Memon).
- Jonagan/ ജോനകൻ (15) – മലബാറിൽ മാപ്പിള കച്ചവട സമൂഹത്തെയാണ് ജോനകർ എന്ന് വിളിച്ചിരുന്നത്. ഇവിടെ ഇസ്ലാമിലേക്ക് പരിവർത്തനത്തിന് തയ്യാറെടുക്കുന്ന ഒരു സവർണ ഹിന്ദു.
- Muslim lowest class/ മേത്തൻ (37)
- Maratha Brahmin/ മറാഠ ബ്രാഹ്മണൻ (16)
- Rama Swami/ തമിഴ് ബ്രാഹ്മണൻ (26)
- Chogan/ ചോഗൻ അഥവാ ഈഴവൻ (38, 41)
- Cosarmee/ ഭിക്ഷു (23, 28, 36, 40) – ധർമ്മക്കാർ, വിവിധ ജാതികൾ ഉണ്ട്
- Washerman/ മണ്ണാൻ (43)
- Pandee Pariah/ തമിഴ് പറയർ (34) – പുലയർക്കും താഴെയായിരുന്നു തിരുവിതാംകൂറിൽ ഇവരുടെ സ്ഥാനം
The significance of the picture is that we have to wait half a century after this to see a group photo of different castes together – and even those would not be so diverse. Caste pollution and untouchability survived well into the 20th century, but Protestant missionaries were putting up a valiant fight against it. While lower caste leaders started to take up the early 19th century missionary opposition to caste by the end of that century, photos of that period still tell a tale of caste isolation and untouchability. There are photos of the royal family, of Nairs, of Thiyyas, of Shanars (Nadars), of Pulayas…but none of them as a mixed group. The Protestant missionary space is an exception. മിഷണറി രേഖകളിലല്ലാതെ വിവിധ ജാതിക്കാർ ഒരുമിച്ച് നിൽക്കുന്ന ഇത്തരം ഫോട്ടോ കാണാൻ പിന്നെയും അര നൂറ്റാണ്ട് പിന്നിടേണ്ടി വരും – എന്നാൽ അതു പോലും ഇത്ര വൈവിധ്യമുള്ളതായിരിക്കില്ല. അയിത്തവും തൊട്ടുകൂടായ്മയും ഇരുപതാം നൂറ്റാണ്ടിലും ശക്തിയോടെ നിലനിന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പ്രോട്ടസ്റ്റന്റ് മിഷണറിമാർ മാത്രമാണ് അതിനെതിരെ പ്രവർത്തിച്ചത് – ആ നൂറ്റാണ്ട് അവസാനിക്കാറാവുമ്പോഴേക്കും ‘അയിത്തജാതി’ നേതാക്കൾ അതിനെതിരെ പ്രവർത്തിക്കാൻ തുടങ്ങുകയായിരുന്നു. അന്നും പക്ഷെ അവരവരുടെ ജാതിയിൽ പെട്ടവരുമായി നിൽക്കുന്ന ചിത്രങ്ങളേ കാണാൻ കഴിയുകയുള്ളൂ. പ്രോട്ടസ്റ്റന്റ് മിഷണറി മേഖല വ്യത്യസ്തമായിരുന്നു.