റോബ് ബ്രാഡ്ഷാ എന്ന ഇംഗ്ലീഷുകാരൻ തന്റെ സ്വന്തം ചിലവിൽ വിവിധ ക്രൈസ്തവ പഠന ശാഖകൾ സംബന്ധിച്ച പുസ്തകങ്ങൾ, ജേണൽകൾ, ലേഖനങ്ങൾ തുടങ്ങിയവ ഡിജിറ്റൈസ് ചെയ്ത് ലഭ്യമാക്കാനായി 7 വെബ്സൈറ്റുകൾ നടത്തിവരുന്നു. ബൈബിൾ പഠനം, ബൈബിൾ പുരാവസ്തുപഠനം, തിയോളജി പഠനം, ആധുനിക സഭാ/ മധ്യകാല സഭാ/ നവീകരണ സഭാ പഠനം, മിഷൻ പഠനം എന്നീ പഠനമേഖലകളെ സംബന്ധിച്ച വെബ്സൈറ്റുകളാണ് ഇവ.
ഇതിൽ മിഷണറി പ്രസിദ്ധീകരണങ്ങൾ ലഭ്യമാക്കുന്ന മിസിയോളജി.ഓർഗ് എന്ന സൈറ്റ് എന്റെ വായനക്കാർക്ക് ഏറെ പ്രയോജനപ്പെടും. അവിടെ ഓരോ പുസ്തകവും ലഭ്യമാക്കുന്ന മുറയ്ക്ക്, അതുമായി ബന്ധപ്പെട്ട ബ്ലോഗിൽ റോബ് അതിന്റെ ലഘു വിവരണവും ഡൗൺലോഡ് ലിങ്കും നൽകിവരുന്നു. ലോകമെമ്പാടുമുള്ള പ്രോട്ടസ്റ്റന്റ് മിഷണറി സംഘങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളാണ് നൽകുന്നത്. ഇന്ത്യയിലെയോ തിരുവിതാംകൂറിലെയോ മിഷൻ പ്രവർത്തനവുമായി ബന്ധപ്പെട്ടവ കുറവായിരിക്കാം എന്ന് ഓർക്കുക. ഈ സൈറ്റിന്റെ ഹോം പേജിൽ വലതുവശത്തെ സൈഡ്ബാറിൽ അദ്ദേഹത്തിന്റെ ബ്ലോഗ് പോസ്റ്റുകൾക്ക് ഞാനൊരു ലിങ്ക് ചേർത്തിട്ടുണ്ട്.
അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ പറ്റി ഒരു ബാപ്റ്റിസ്റ്റ് മാസികയിൽ വന്ന ലേഖനം ഇവിടെ വായിക്കാം. അടുത്തിടെ സ്കാനർ കേടായപ്പോൾ പുതിയതു വാങ്ങാൻ ഫണ്ട് സ്വരൂപിച്ചിരുന്നു. ചിത്രം ഈ വെബ് പേജിൽ കാണാം:
ഒരു സ്കാനർ, പ്രൊഫഷണൽ സ്കാനിംഗ് സോഫ്റ്റ്‌വെയർ, സ്വന്തം സമയവും പണവും അധ്വാനവും എന്നിവ ഉപയോഗിച്ചാണ് അദ്ദേഹം ഈ പ്രവർത്തനം, പ്രധാനമായും മൂന്നാം ലോകത്തിലെ വായനക്കാരുടെ പ്രയോജനത്തിനായി ചെയ്യുന്നത്. പ്രവർത്തനം മനസ്സിലാക്കാൻ ഉതകുന്ന ഒരു വീഡിയോ യൂറ്റ്യൂബിൽ ഉണ്ട്, കാണുക: