One of the practices that horrified British colonialists as well as missionaries equally was sati, or widows immolating themselves on the funeral pyre of their deceased husbands. It was William Carey, of the Baptist Missionary Society, the first Protestant missionary to colonial India of the British era (he was stationed in Serampore near Calcutta), who first encountered and reported it, one evening at Navserai in 1799. In 1802 the Governor General, Lord Wellesley, entrusted Carey with conducting an ‘enquiry’ into the practice. His survey through assistants in a 30 mile radius of Calcutta discovered 438 widow burnings in one year. Wellesley’s successors were loath to interfere in native customs, until Lord Bentinck arrived in 1828. By this time Raja Ram Mohun Roy had joined the campaign against sati initiated by the missionaries. Bentinck abolished sati on Dec 4, 1829 and the edict was translated into Bengali by Carey on Sunday, Dec 6, forgoing that day’s worship service so that not one more widow would be burnt.
Was sati the only horror ancient Indian widows endured? This piece, from the July 1836 issue of the LMS Missionary Magazine and Chronicle, is an excerpt from the writing of William Ward, another Baptist missionary at Serampore, West Bengal (and associate of William Carey). It describes the practice among the weaver caste there, of burying alive the widow with the corpse of her husband. The article concludes with the information that it was abolished by the colonial rulers.
കൊളോണിയൽ കാലഘട്ടത്തിലെ ഇന്ത്യയിൽ ബ്രിട്ടിഷ് ഭരണാധികാരികളെയും മിഷണറിമാരെയും ഒരുപോലെ വിഷമിപ്പിച്ച ആചാരമാണ് സതി. 1799ൽ നവസേറായിയിൽ ഒരു സതി ദർശിച്ച ബാപ്റ്റിസ്റ്റ് മിഷണറി വില്യം കേരി ആണ് ഇത് ആദ്യമായി പാശ്ചാത്യരുടെ ശ്രദ്ധയിൽ കൊണ്ടുവന്നത്. ആധുനിക ഇന്ത്യയിലെ ആദ്യത്തെ പ്രോട്ടസ്റ്റൻ്റ് മിഷണറി ആയിരുന്നു കൽകട്ടയ്ക്കടുത്തുള്ള ശ്രീരാം പൂരിൽ പ്രവർത്തിച്ച കേരി. 1802ൽ ഗവർണർ ജനറൽ വെല്ലസ്ലി പ്രഭു ഇതേപറ്റി പഠനം നടത്താൻ കേരിയെ ചുമതലപ്പെടുത്തി. കൽകട്ടയുടെ 30 മൈൽ ചുറ്റളവിൽ 438 സതി ഒരു വർഷം നടന്നതായി അവർ കണ്ടെത്തി.പിന്നെ ഒരു നിയമ നീക്കമുണ്ടാകുന്നത് ബെൻ്റിങ്ക് പ്രഭു 1828ൽ ചുമതലയേറ്റതോടു കൂടിയാണ്. ഈ സമയത്തോടടുപ്പിച്ച് രാജാ റാം മോഹൻ റോയി ഈ വിഷയം ഏറ്റെടുത്തിരുന്നു. 1829 ഡിസമ്പർ 4ന് സതി നിരോധിച്ചുകൊണ്ട് ബെൻ്റിങ്ക് പ്രഭു വിളമ്പരമിറക്കി. ഡിസമ്പർ 6ന് (ഞായറാഴ്ച) കേരിയുടെ കൈവശം ഇത് ബംഗാളിയിലേക്ക് വിവർത്തനം ചെയ്യാൻ ലഭിച്ചയുടൻ അദ്ദേഹം അന്നത്തെ ഞായർ ആരാധന വേണ്ടെന്ന് വച്ച് ആ ജോലി പൂർത്തീകരിച്ചു.
സതി മാത്രമല്ല പുരാതന ഇന്ത്യയിലെ സ്ത്രീകൾ നേരിട്ട ഭീകരത. ചിത്രങ്ങളിൽ, ജൂലൈ 1836 എൽ എം എസ് മിഷണറി ക്രോണിക്കിളിൽ വന്ന ലേഖനമാണ്. മറ്റൊരു സെറാംപൂർ ബാപ്റ്റിസ്റ്റ് മിഷണറി ആയിരുന്ന വില്ല്യം വാർഡ് എഴുതിയതിൽ നിന്നുള്ള ഒരു വിവരണമാണ് ഇതിൽ കൊടുത്തിരിക്കുന്നത്. വടക്കെ ഇന്ത്യയിൽ ശാലിയ വിഭാഗത്തിൽ പെട്ട വിധവകളെ അവരുടെ മരിച്ചുപോയ ഭർത്താക്കന്മാരുടെ ശവശരീരത്തോടൊപ്പം ജീവനോടെ കുഴിച്ചിടുന്നതിനെപറ്റിയാണ് വിവരിക്കുന്നത്. വിധവ സ്വയം കുഴിയിൽ ഇറങ്ങി ഭർത്താവിന്റെ മൃതശരീരത്തിന്റെ തല മടിയിൽ എടുത്ത് ഇരിക്കും. ആൺമക്കളോ മറ്റ് ബന്ധുക്കളോ ചടങ്ങ് നടത്തി മണ്ണ് ഇട്ട് മൂടാൻ തുടങ്ങും. തല വരെ മൂടി കഴിയുമ്പോൾ എല്ലാരും കൂടി മണ്ണ് അമർത്തി ചവിട്ടി മരണം ഉറപ്പാക്കും. ബ്രിട്ടീഷുകാർ ഇത് നിരോധിച്ചു എന്നും ലേഖനത്തിൽ പറയുന്നു.